Times Kerala

റിയാസി ഭീകരാക്രമണം: പാക് പങ്കെന്ന് സംശയം

 
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: വെടിവെപ്പിൽ കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്

ഡൽഹി: ജമ്മുവിലെ റിയാസി ഭീകരാക്രമണത്തിൽ പാക് പങ്ക് സംശയിക്കുന്നു. അതിർത്തി കടന്ന് വന്ന മൂന്ന് ഭീകരര്‍ ആക്രമണം നടത്തിയെന്നാണ് സംശയം. ആറ് പേരെ കേസിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷ സേന തെരച്ചിൽ നടത്തുകയാണ്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ സുരക്ഷാ സേന ഊർജ്ജിതമാക്കിയിരിക്കുയാണ്. 

മുഖംമൂടി ധരിച്ചുവന്ന മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനമേഖലയിലടക്കം തെരച്ചിൽ നടക്കുകയാണ്. പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് ആക്രമണം നടത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തു. രാവിലെ ഇവിടെ വന്ന എൻഐഎ, ഫോറൻസിക് സംഘം പരിശോധന നടത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളാണ്. 

Related Topics

Share this story