രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും പ്രധാനമന്ത്രിയെ സന്ദർശിച്ചു
May 16, 2023, 23:05 IST

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഭാര്യ റിവാബ ജഡേജയും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഒരു ചിത്രം പങ്കിട്ടുകൊണ്ട് രവീന്ദ്ര തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്, "നരേന്ദ്രമോദി സാഹേബ് താങ്കളെ കണ്ടുമുട്ടിയത് വളരെ മഹത്തരമായിരുന്നു... ഞങ്ങളുടെ മാതൃരാജ്യത്തിനായുള്ള കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും മികച്ച ഉദാഹരണമാണ് നിങ്ങൾ! സാധ്യമായ രീതിയിൽ എല്ലാവരെയും പ്രചോദിപ്പിക്കാൻ നിങ്ങൾ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്."ജഡേജ ട്വിറ്ററിൽ കുറിച്ച്.