Times Kerala

ലോക്‍സഭയില്‍ രാമക്ഷേത്ര ചർച്ച; സഭ ബഹിഷ്‌കരിച്ച് മുസ്‌ലിം ലീഗ് എം.പിമാർ

 
ലോക്‍സഭയില്‍ രാമക്ഷേത്ര ചർച്ച; സഭ ബഹിഷ്‌കരിച്ച് മുസ്‌ലിം ലീഗ് എം.പിമാർ

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് എം.പിമാർ. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ലോക്‌സഭയിലെ ചർച്ച എം.പിമാർ ബഹിഷ്‌ക്കരിച്ചു. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണു പ്രതിഷേധവുമായി രംഗത്തുവന്നത്.

അയോധ്യ ലോക്‌സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ചർച്ചയെക്കുറിച്ച് എം.പിമാരെ വിവരമറിയിച്ചത്. ഇതിനെതിരെ ഇൻഡ്യാ മുന്നണിയിലെ കക്ഷികൾ ആഞ്ഞടിച്ചു മുന്നോട്ടുവരേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story