Times Kerala

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ രജനികാന്തും

 
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ രജനികാന്തും

നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കുന്ന ചടങ്ങിൽ അതിഥിയായി രജനികാന്തും എത്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സൂപ്പർതാരം ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ചു. വളരെ വലിയ നേട്ടമാണ് മോദിയുടേതെന്ന്  രജനി പ്രതികരിച്ചു.

രാഷ്ട്രപതിഭവനിൽ ഇന്ന് വൈകീട്ട് ഏഴേകാലിന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. ഈ ചടങ്ങിലാണ് അതിഥികളിലൊരാളായി രജനികാന്തും വരിക. ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിയായ വ്യക്തി നരേന്ദ്ര മോദിയാണെന്ന് രജനി യാത്രതിരിക്കുന്നതിനുമുൻപ് വിമാനത്താവളത്തിൽവെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Topics

Share this story