രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കാം; മൂന്നു വർഷത്തേക്ക് എൻഒസി
May 26, 2023, 14:29 IST

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കാമെന്ന് ഡൽഹി റോസ് അവന്യു കോടതി. പുതുയ പാസ്പോർട്ട് എടുക്കുന്നതിൽ എതിർപ്പില്ലെന്ന് കോടതി അറിയിച്ചു . മൂന്നു വർഷത്തേക്കാണ് കോടതി എൻഒസി നൽകിയത്. പത്ത് വർഷത്തേക്ക് എൻഒസി അനുവദിക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. രാഹുൽ വിദേശത്തേക്കു പോകുന്നതു നാഷനൽ ഹെറാൾഡ് കേസിന്റെ തുടർ നടപടികളെ ബാധിക്കുമെന്നു കേസിലെ പരാതിക്കാരനായ സുബ്രഹ്മണ്യൻ സ്വാമി എതിർപ്പറിയിച്ചിരുന്നു.
എന്നാൽ, കേസ് 2018 മുതൽ അനിശ്ചിതത്വത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് കോടതി രാഹുൽ ഒളിച്ചോടുമെന്നുള്ള ആശങ്കയില്ലെന്നും കോടതി വ്യക്തമാക്കി. മാനനഷ്ടകേസിൽ കോടതി വിധി തിരിച്ചടിയായതോടെ തുടർന്ന് പാർലിമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി തന്റെ നയതന്ത്ര പാസ്പോർട്ട് സമർപ്പിച്ചിരുന്നു.