Times Kerala

 പാ​ർ​ല​മെ​ന്‍റ് നി​ർ​മി​ച്ച​ത് അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ചു​ടു​ക​ട്ട​ക​ൾ കൊ​ണ്ട​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

 
 പാ​ർ​ല​മെ​ന്‍റ് നി​ർ​മി​ച്ച​ത് അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ചു​ടു​ക​ട്ട​ക​ൾ കൊ​ണ്ട​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി നി​ർ​മി​ച്ച പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ ക്ഷ​ണി​ക്കാ​തി​രു​ന്ന ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പാ​ർ​ല​മെ​ന്‍റ് പടുത്തുയർത്തിയ​ത് അ​ഹം​ഭാ​വ​ത്തി​ന്‍റെ ചു​ടു​ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ച​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും രാ​ഹു​ൽ പ്ര​സ്താ​വി​ച്ചു. ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി രാ​ഷ്ട്ര​പ​തി​ക്ക് അ​വ​സ​രം ന​ൽ​കാ​ത്ത​തും ച​ട​ങ്ങി​ലേ​ക്ക് അ​വ​രെ ക്ഷ​ണി​ക്കാ​ത്ത​തും രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. 

 പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം; ച​ട​ങ്ങ് 19 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ക്കും
 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ്, തൃണമൂൽ അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. ചടങ്ങിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി.  രാഷ്ട്രപതികൂടി ഉൾപ്പെടുന്നതാണ് പാർലമെന്റ് എന്ന് ഭരണഘടനയുടെ 79ാം ആർട്ടിക്കിൾ പറയുന്നുണ്ട്. രാഷ്ട്രപതി രാഷ്ട്രത്തിന്റെയും പാർലമെന്റിന്റെയും തലവനാണ്.  രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അപമാനമാണ്. മന്ദിരം നിർമിച്ചത് യാതൊരു കൂടിയാലോചനയുമില്ലാതെയാണ്. സർക്കാർ ജനാധിപത്യത്തിന് ഭീഷണിയാണ്. രാഷ്ട്രപതിയെ മാറ്റിനിർത്തുന്നത് അവരെ അപമാനിക്കുന്നതും ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുന്നതുമായ നടപടിയാണ്. പാർലമെന്റിൽ നിന്നും ജനാധിപത്യം പുറന്തള്ളപ്പെടുമ്പോൾ പുതിയ കെട്ടിടത്തിന് യാതൊരു മൂല്യവുമില്ലെന്നും അതിനാലാണ് പുതിയ പാർലമെന്റ് ഉദ്ഘാടനത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.

Related Topics

Share this story