Times Kerala

രാജകുമാരിയെ പോലെ രാധിക മെര്‍ച്ചന്റ്; ചിത്രങ്ങള്‍ വൈറലാകുന്നു 
 

 
രാജകുമാരിയെ പോലെ രാധിക മെര്‍ച്ചന്റ്; ചിത്രങ്ങള്‍ വൈറലാകുന്നു 

ഇന്ത്യയില്‍ നടന്ന ഏറ്റവും ഗംഭീര ആഢംബര ആഘോഷങ്ങളിലൊന്നായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ. ദിവസങ്ങളോളം നീണ്ടു നിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ വിശേഷങ്ങളാണ് സമൂഹമാധ്യമത്തിൽ മുഴുവൻ നിറഞ്ഞു നില്‍ക്കുന്നത്. ഇറ്റലിയില്‍ നടന്ന രണ്ടാമത്തെ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളില്‍ ഹോളിവുഡിലെയും ബോളിവുഡിലെയും താരനിരയാണ് വന്നത്.

വളരെ ചുരുക്കം ചിത്രങ്ങളും വീഡിയോകളുമാണ് ഇതിനിടെ പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഏറ്റവും ട്രെന്‍ഡിങ് ആയിരിക്കുന്നത് രാധികയുടെ രാജകുമാരിയുടെ ലുക്കിലുള്ള ചിത്രങ്ങളാണ്. നീല കളറിലുള്ള ബ്ലൂ വെര്‍സസ് ഗൗണാണ് ചിത്രത്തില്‍ രാധിക ഇട്ടിരിക്കുന്നത്. സിന്‍ഡ്രല്ലയെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് രാധികയുടെ ലുക്ക്. ഓഫ് ഷോള്‍ഡര്‍ ഡിസൈനിലുള്ള കോര്‍സെറ്റ് മോഡല്‍ ഗൗണാണിത്.

Related Topics

Share this story