തിഹാർ ജയിലിൽ തടവുകാരൻ ജീവനൊടുക്കി
May 24, 2023, 08:57 IST

ന്യൂഡൽഹി: തിഹാർ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. ജാവേദ്(26) എന്നയാളെയാണ് ജയിലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2016ൽ ഡൽഹിയിലെ മാളവ്യ നഗറിൽ നടന്ന മോഷണക്കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം നടക്കുകയാണ്.