പ്ര​ധാ​ന​മ​ന്ത്രിയുടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ സംഭവം; പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി

news
 ച​ണ്ഡീ​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​നെ​തി​രേ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി  രംഗത്ത് എത്തിയിരിക്കുകയാണ് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ർ ത​ട​യാ​ൻ പ​ഞ്ചാ​ബി​ലെ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി സ​ർ​ക്കാ​ർ ക​ർ​ഷ​ക നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് ഖ​ട്ട​ർ ആ​രോ​പി​ക്കു​ന്ന​ത്.അതെസമയം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ടി​വി വാ​ർ​ത്താ ചാ​ന​ൽ ന​ട​ത്തി​യ ഒ​ളി​കാ​മ​റ ഓ​പ​റേ​ഷ​നിലാണ്  പ​ഞ്ചാ​ബ് പോ​ലീ​സ് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു .ഇതിന്  പി​ന്നാ​ലെ​യാ​ണ് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Share this story