Times Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ ഇന്ന് നേർക്കുനേർ

 
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ ഇന്ന് നേർക്കുനേർ
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ ഇന്ന് നേർക്കുനേർ. കൂച്ച് ബിഹാറിൽ ഇരു നേതാക്കളും എൻഡിഎയുടെയും തൃണമൂൽ കോൺഗ്രസിന്റെയും റാലികളിലാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ റാലി വൈകിട്ട് 3.30 നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മമത രണ്ടിടങ്ങളിൽ റാലി പ്രഖ്യാപിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ എക്‌സിലൂടെ കൂച്ച് ബിഹാറിലെ ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഞങ്ങളോടൊപ്പം ബിഹാറിലെ ജനങ്ങൾ ഉണ്ടായിരിക്കുമെന്ന് വിശ്വാസമുണ്ട്. അവർ ബിജെപിയുടെ വികസന അജണ്ടയെ പിന്തുണയ്‌ക്കുന്നു. വീണ്ടും ഞങ്ങളെ അവർ വിശ്വസിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.

Related Topics

Share this story