ബജ്റംഗ്ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
May 2, 2023, 18:21 IST

ബെംഗളൂരു: ബജ്‌റംഗ്ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ സംസ്‌കാരത്തിനെതിരെ നില്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണാടകയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ശ്രീരാമനായിരുന്നു പ്രശ്നം. ഇപ്പോള്‍ ജയ് റാം വിളിക്കുന്നവരും പ്രശ്‌നക്കാരാണെന്ന് മോദി പറഞ്ഞു. ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.