Times Kerala

പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തി മാത്രമാണ്- കപില്‍ സിബല്‍
 

 
പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തി മാത്രമാണ്- കപില്‍ സിബല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെന്നാല്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുവ്യക്തി മാത്രമാണെന്നും അല്ലാതെ രാജ്യമല്ലെന്നും വിമർശനവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന രാജ്യസഭാംഗവുമായ കപില്‍ സിബല്‍. പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ   പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കപില്‍ സിബൽ. പ്രധാനമന്ത്രിയെന്നാല്‍ രാജ്യമല്ലെന്നും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളാണെന്നുമാണ് ഭരണഘടന പ്രകാരം താന്‍ മനസിലാക്കുന്നതെന്ന് സിബല്‍ ട്വിറ്ററിലൂടെ സിബലിന്റെ പ്രതികരണം.

"അമിത്ജി, ഭരണഘടനയേക്കുറിച്ച് ഞാന്‍ മനസിലാക്കുന്നത്- പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, അല്ലാതെ പ്രധാനമന്ത്രിയെന്നാല്‍ രാജ്യമല്ല. അതുപോലെ, സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ്, സര്‍ക്കാരെന്നാല്‍ രാജ്യമല്ല", സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

അഹമ്മദാബാദില്‍ ഞായറാഴ്ച നടന്ന മോദി സമുദായസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. മോദി പരാമര്‍ശത്തെ തുടര്‍ന്ന് എംപി സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തെക്കുറിച്ച് പ്രസംഗത്തിനിടെ അമിത് ഷാ പ്രതികരിച്ചു. 

Related Topics

Share this story