പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി, പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ബലാത്‌സംഗം ചെയ്തു; 28കാരൻ അറസ്റ്റിൽ

 പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി, പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ബലാത്‌സംഗം ചെയ്തു; 28കാരൻ അറസ്റ്റിൽ 
 ലക്നൗ : 22കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്‌സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. 28കാരനായ ഗോവിന്ദ് ശ്രീവാസ്‌തവയാണ് പിടിയിലായത്. ബഡോഹിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയുമായി സുഹൃദ് ബന്ധം സ്ഥാപിച്ച പ്രതി യുവതിയോട് പ്രണയം നടിക്കുകയും. തുടർന്ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. രണ്ട് മാസത്തിലേറെയായി പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട യുവതി ഒടുവില്‍ ഗത്യന്തരമില്ലാതെ വന്നതോടെ ചൊവ്വാഴ്‌ച പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ കാണാനെത്തിയ സമയം യുവാവിനെ പൊലീസ് തന്ത്രപൂര്‍വം പിടികൂടി. പ്രതിയിൽ നിന്ന് ദൃശ്യങ്ങളും ചിത്രങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്.

Share this story