Times Kerala

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്‌തെന്ന് പരാതി
 

 
rape

മുസാഫര്‍നഗര്‍: 26കാരിയായ ഗര്‍ഭിണിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഓഗസ്റ്റ് അഞ്ചിന് നടന്ന സംഭവത്തിൽ  ഈ മാസം ഏഴിനാണ്  യുവതി പോലീസില്‍ പരാതി നൽകിയത്. 

വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് ഭര്‍തൃപിതാവ് തന്നെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും മര്‍ദിച്ചുവെന്നും യുവതി പോലീസിനോട്  പറഞ്ഞു. നടന്ന സംഭവം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ഉപേക്ഷിച്ചുവെന്നും പരാതിയിൽ പറയുന്നു. 

യുവതി ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം പരാതിയില്‍ വ്യക്തമാക്കിയില്ലെന്നും പോലീസ് അറിയിച്ചു. നിലവിൽ യുവതി മാതാപിതാക്കളോടൊപ്പമാണുള്ളത്. 

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുവതിയുടെ ഭര്‍തൃപിതാവിനും ഭര്‍ത്താവിനുമെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിയുടെ വാദം സത്യമല്ലെന്നും പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തുകയാണെന്നും ഭര്‍തൃപിതാവ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. 

Related Topics

Share this story