Times Kerala

 പ്രവീണ്‍ സൂദിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു

 
 പ്രവീണ്‍ സൂദിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു
 ന്യൂഡല്‍ഹി: കർണാടക സംസ്ഥാന പോലീസ്പ്ര മേധാവി വീണ്‍ സൂദിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. നിലവിലെ സിബിഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പ്രവീണ്‍ സൂദിന്റെ പുതിയ നിയമനം.രണ്ട് വര്‍ഷമായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി. നേരത്തെ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയില്‍ പ്രവീണ്‍സൂദ് ഇടം പിടിച്ചിരുന്നു. 1986 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്.

Related Topics

Share this story