കൈ​ക്കൂ​ലി​ക്കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

death
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ കൈ​ക്കൂ​ലി​ക്കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ത്വ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ബി​ല്ല​വാ​ർ സ്വ​ദേ​ശി​യാ​യ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ മു​ഷ്താ​ഖ് അ​ഹ​മ്മ​ദാ​ണ് മ​രി​ച്ച​ത്. ക​ത്വ​യി​ലെ വ​നി​താ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി​ക്കാ​രി​യി​ൽ ​നി​ന്ന് 3000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇയാളെ സി​ബി​ഐ പി​ടി​കൂ​ടി​യ​ത്.  പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക മു​റി​യി​ൽ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.  തു‌​ട​ർ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ൾ ഇ​തേ​ക്കു​റി​ച്ച് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രോ​ട് പറഞ്ഞു.  ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.​ ഇ​യാ​ൾ മ​രി​ക്കാ​നു​ണ്ടാ​യ‌ കാ​ര​ണം​വ്യ​ക്ത​മ​ല്ല.

Share this story