ആൽവാറിലെ ഭിന്നശേഷിക്കാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്

alwar
ഡൽഹി : ആൽവാറിൽ ഫ്ലൈ ഓവറിന് സമീപത്ത് ഭിന്നശേഷിക്കാരി ആക്രമിക്കപ്പെട്ട കേസ് സിബിഐക്ക് കൈമാറണമെന്ന് ബിജെപി അറിയിച്ചു .കൂടാതെ  രാജസ്ഥാൻ കോൺഗ്രസ് സർക്കാർ കേസ് മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി എംപി കിരോടി ലാൽ മീണ ആരോപിച്ചു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ ഈ ആവശ്യം. 

ആൽവാറിലെ ഫ്ലൈ ഓവറിന് സമീപം അവശനിലയിൽ കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ,സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവത്തോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മുറിവുകൾ എങ്ങനെ ഉണ്ടായി എന്നത്  വ്യക്തമല്ല. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ ബലാത്സംഗം നടന്നതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. 

Share this story