ജന്തർമന്തറിലേക്ക് പോകേണ്ടെന്ന് പോലീസ്; ഗീത ഫോഗട്ടും ഭർത്താവും കരുതൽ തടങ്കലിൽ
Thu, 4 May 2023

ന്യൂഡൽഹി: ഗുസ്തി താരം ഗീത ഫോഗട്ടിനെയും ഭർത്താവ് പവൻ സറോഹയെയും പോലീസ് കരുതൽ തടങ്കലിലാക്കി. ഗീത ഫോഗട്ടും പവനും ഗുസ്തിതാരങ്ങളുടെ പ്രതിഷേധം നടക്കുന്ന ജന്തർമന്തറിലേക്ക് പോകുമ്പോഴാണ് അതിർത്തിയിൽ വച്ച് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡൽഹി പോലീസ് ജന്തർമന്തറിൽ തന്റെ സഹോദരങ്ങളെ കാണുന്നതിൽനിന്ന് വിലക്കിയെന്ന് ഗീത ഫോഗട്ട് പറഞ്ഞു. ഒന്നുകിൽ വീട്ടിലേക്ക് പോകുക അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് പോകുക, രണ്ട് വഴികളേയുള്ളൂവെന്ന് പോലീസ് പറയുന്നു. അങ്ങേയറ്റം അപലപനീയം- അവർ ട്വിറ്ററിൽ കുറിച്ചു.