പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി അല്ല രാഷ്ട്രപതി: രാഹുൽ ഗാന്ധി
Sun, 21 May 2023

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നും, പ്രധാനമന്ത്രി അല്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രസിഡന്റാണ് രാഷ്ട്രപതി മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്, അതല്ലാതെ പ്രധാനമന്ത്രിയല്ല- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വരുന്ന 28 ന് പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ രാഹുൽ ഗാന്ധിയുടെ പ്രതികരണം. സ്പീക്കർ ഓം ബിർള ഈ ആഴ്ച പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതായും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹത്തിനു ക്ഷണിച്ചതായും കഴിഞ്ഞ ദിവസം ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. നിയമസഭയുടെ തലവനാണ് ഉദ്ഘാടനം നിർവഹിക്കേണ്ടത്, സർക്കാരിന്റെ തലവനല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.