ശാരീരികമായി ഉപദ്രവിക്കുന്നു, നിരവധി തവണ ബലാത്‌സംഗം ചെയ്യാനും ശ്രമം; 19-കാരിയായ മകളുടെ പരാതിയില്‍ മുന്‍ സൈനികന്‍ അറസ്റ്റിൽ
May 25, 2023, 13:04 IST

ലഖ്‌നൗ: മകളെ ശാരീരികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍. ലഖ്‌നൗ സ്വദേശിയെയാണ് 19-കാരിയായ മകളുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആറുവര്‍ഷമായി അച്ഛന്‍ ഉപദ്രവിക്കാറുണ്ടെന്നാണ് 19-കാരിയുടെ പരാതിയില്‍ പറയുന്നത്. ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതായും പലതവണ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പെൺകുട്ടി ആരോപിക്കുന്നു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അവിടെനിന്ന് താന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മൂന്നുമാസമായി അച്ഛന്‍ തങ്ങള്‍ക്ക് പണമൊന്നും നല്‍കുന്നില്ലെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്.19-കാരിയുടെ പരാതിയില്‍ ലഖ്‌നൗ ഗോള്‍ഫ് സിറ്റി പോലീസാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.