Times Kerala

 പിയേഴ്സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു;  വളര്‍ച്ചാ പദ്ധതികള്‍ അവതരിപ്പിച്ചു

 
 പിയേഴ്സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു;  വളര്‍ച്ചാ പദ്ധതികള്‍ അവതരിപ്പിച്ചു
 

ലോകത്തെ പ്രമുഖ ലേര്‍ണിംഗ് കമ്പനിയായ പിയേഴ്സണ്‍ കൊച്ചിയില്‍ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു. പിയേഴ്സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷിന്‍റെ (പിടിഇ) സംസ്ഥാനത്തെ വളര്‍ച്ചാ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. നിര്‍ണായക സഹകാരികള്‍, ഓഹരി ഉടമകള്‍, വ്യവസായത്തിലെ പ്രമുഖര്‍ തുടങ്ങി 100ലധികം പേര്‍ തന്ത്രപരമായ സഹകരണം ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടി. ഉപഭോക്തൃ സേവനം വര്‍ധിപ്പിച്ചുകൊണ്ടും ബൃഹത്തായ പരിശീലന പരിപാടികളിലൂടെയും വിപണി ട്രെന്‍ഡുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും മനസിലാക്കി കൊടുത്തും സഹകാരികളുടെ പരിസ്ഥിതി എങ്ങനെ വിപുലമാക്കാം എന്നതായിരുന്നു ചര്‍ച്ചയിലെ ശ്രദ്ധാകേന്ദ്രം. സഹകാരികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ യോഗം വളരെ വിജയകരമായിരുന്നു. 

 

പരിപാടിയില്‍ പിയേഴ്സന്‍റെ പ്രീമിയം പാര്‍ട്നര്‍ സപ്പോര്‍ട്ട് (പിപിഎസ)് അവതരിപ്പിച്ചു. പിടിഇയ്ക്ക് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട സഹകാരികള്‍ക്കുള്ള പുതിയ ഉപഭോക്തൃ സേവന പിന്തുണ മുന്നില്‍ നില്‍ക്കാനുള്ള പ്രതിബദ്ധതയാണ് വെളിപ്പെടുത്തുന്നത്. പിടിഇയില്‍ കൂടുതല്‍ പങ്കാളിത്തമുള്ള സഹകാരികള്‍ക്കും ഏജന്‍റുമാര്‍ക്കും പിപിഎസ് മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കും. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മുന്തിയ സേവനവും നല്‍കുന്നു.

 

പിയേഴ്സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് (പിടിഇ) പ്രിയങ്കരമാകുകയും വേഗത്തില്‍ വളരുകയും ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് ടെസ്റ്റില്‍ ഏറ്റവും താല്‍പര്യമുള്ളതാകുകയും ചെയ്യുന്നു. ഈ വര്‍ഷം തുടക്കത്തില്‍ പിയേഴ്സണ്‍ പിടിഇ കോറിനുള്ള ബുക്കിങ് ഓപ്പണ്‍ ചെയ്തു. കാനഡയ്ക്കു കുടിയേറ്റത്തിനുള്ള പുതിയ ഇംഗ്ലീഷ് ഭാഷ പ്രാവിണ്യ ടെസ്റ്റാണിത്.

 

ഇതോടൊപ്പം എല്ലാ കാനഡ സ്റ്റുഡന്‍റ് ഡയറക്റ്റ് സ്ട്രീം (എസ്ഡിഎസ്) വിസ അപേക്ഷകള്‍ക്കുമായുള്ള അംഗീകൃത ഇംഗ്ലീഷ് പ്രാവീണ്യ ടെസ്റ്റായി ഐആര്‍സിസി 2023 ആഗസ്റ്റ് മുതല്‍ പിടിഇ അക്കാഡമിക്കിനെ അംഗീകരിച്ചു. കാനഡയിലെ 97 ശതമാനത്തിലധികം സര്‍വകലാശാലകളും 95 ശതമാനം കോളേജുകളും ഇത് അംഗീകരിച്ചിട്ടുണ്ട്. യുകെ, ഓസ്ട്രേലിയ, ന്യൂസിലണ്ട് സര്‍ക്കാരുകളും വിസ അപേക്ഷകള്‍ക്ക് പിടിഇ ടെസ്റ്റുകളെ അംഗീകരിച്ചിട്ടുണ്ട്. പിടിഇ അക്കാഡമിക്കിനെ ആസ്ട്രേലിയ, ന്യൂസിലണ്ട്, ഐറിഷ് യൂണിവേഴ്സിറ്റികളും 100 ശതമാനം അംഗീകരിച്ചിട്ടുണ്ട്. യുകെ സര്‍വകലാശാലകളില്‍ 99 ശതമാനവും അഗീകരിക്കുന്നു.

 

പിയേഴ്സണില്‍ പിടിഇയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നവീകരണങ്ങള്‍ നടത്തുകയും കൂടുതല്‍ കൂട്ടുക്കെട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ടെസ്റ്റിന്‍റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതില്‍ കേരളത്തിലെ തങ്ങലുടെ പങ്കാളികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മനസിലാക്കുന്നുവെന്നും പിടിഇ ഉപഭോക്താക്കളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിന് പങ്കാളികളെ ശക്തിപ്പെടുത്തുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും പിയേഴ്സണ്‍ ഇന്ത്യ ഇംഗ്ലീഷ് ലാംഗ്വേജ് ലേണിങ് ഡയറക്ടര്‍ പ്രഭുല്‍ രവീന്ദ്രന്‍ പറഞ്ഞു.

Related Topics

Share this story