എയർ ഇന്ത്യ വിമാനത്തിനുള്ളിൽ യാത്രികയെ തേൾ കടിച്ചു
May 6, 2023, 18:45 IST

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വച്ച് യാത്രികയ്ക്ക് തേളിന്റെ കുത്തേറ്റു. നാഗ്പൂർ - മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനത്തിനുള്ളിൽ വച്ചാണ് സംഭവം നടന്നത്. എഐ 630 എന്ന വിമാനത്തിനുള്ളിൽ വച്ച് ഒരു യാത്രികയെ തേൾ ആക്രമിച്ചതായും മുംബൈയിൽ ലാൻഡ് ചെയ്തയുടൻ ഇവർക്ക് ചികിത്സ ഉറപ്പാക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. ഫ്യുമിഗേഷൻ നടത്തി തേളിനെ വിമാനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയതായും യാത്രിക സുരക്ഷിതയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഏപ്രിൽ 23-ന് നടന്ന സംഭവം ഇന്നാണ് അധികൃതർ പുറത്തുവിട്ടത്.