Times Kerala

പാ​ർ​ല​മെ​ന്‍റ്  കൂ​ടു​മാ​റ്റം; പ്ര​ത്യേ​ക ച​ട​ങ്ങി​ലേ​ക്ക് മ​ൻ​മോ​ഹ​ൻ സിം​ഗിനെയും  ഷി​ബു സോ​റ​നെയും ക്ഷ​ണി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ
 

 
പാ​ർ​ല​മെ​ന്‍റ്  കൂ​ടു​മാ​റ്റം; പ്ര​ത്യേ​ക ച​ട​ങ്ങി​ലേ​ക്ക് മ​ൻ​മോ​ഹ​ൻ സിം​ഗിനെയും  ഷി​ബു സോ​റ​നെയും ക്ഷ​ണി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്ക് മാറുന്നതിന്  മു​മ്പാ​യി നി​ല​വി​ലു​ള്ള മ​ന്ദി​ര​ത്തി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ലേ​ക്ക് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഷി​ബു സോ​റ​ൻ എ​ന്നി​വ​രെ ക്ഷ​ണി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ.

രാ​ജ്യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി ച​രി​ത്ര​ത്തി​ന്‍റെ മ​ഹ​ത്വം അ​നു​സ്മ​രി​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്കാ​ണ് ഇ​വ​രെ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി ക്ഷ​ണിച്ചിരിക്കുന്നത്. സിം​ഗി​നെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ലും സോ​റ​നെ രാ​ജ്യ​സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗം എ​ന്ന നി​ല​യി​ലു​മാ​ണ് ക്ഷ​ണി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​രു​വ​ർ​ക്കും ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും.

കൂടാതെ ലോ​ക്സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​യ മ​നേ​ക ഗാ​ന്ധി​യും ച​ട​ങ്ങി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​ണ്.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല എ​ന്നി​വ​ര​ട​ക്ക​മു​ള്ള പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

 

Related Topics

Share this story