പാക്കിസ്ഥാന് രഹസ്യങ്ങൾ ചോർത്തി; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ
May 5, 2023, 09:11 IST

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഡിആർഡിഒ ശാസ്ത്രജ്ഞനെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെയാണ് പൂനയിൽ നിന്ന് എടിഎസ് അറസ്റ്റ് ചെയ്തത്. വാട്സ്ആപ്പ്, വോയ്സ് കോളുകൾ, വീഡിയോകൾ എന്നിവയിലൂടെ പാക് രഹസ്യാന്വേഷണ ഏജൻസികളെ ബന്ധപ്പെട്ടെന്നാണ് കണ്ടെത്തൽ.