പഞ്ചാബിൽ പാക് ഡ്രോൺ വെടിവച്ചിട്ടു
May 20, 2023, 07:02 IST

അമൃത്സർ: പഞ്ചാബിലെ അമൃത്സർ സെക്ടറിൽ രാജ്യാന്തര അതിർത്തി ലംഘിച്ച പാക്ക് ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ബിഎസ്എഫിന്റെ പതിവ് പട്രോളിംഗിന് ഇടയിൽ ഡ്രോൺ ശ്രദ്ധയിൽപ്പെടുകയും തുടർന്നു വെടിവച്ചിടുകയുമായിരുന്നു.
ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി ബിഎസ്എഫ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഡ്രോണിൽ നിന്നും ലഹരിയോ ആയുധങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. മേഖലയിൽ സൈന്യം പരിശോധന നടത്തുകയാണ്.
Punjab | A drone from Pakistan violated Indian Airspace and was intercepted (by fire) by the BSF troops of the Amritsar sector. During the search, a drone has been recovered. Further search operation underway: BSF Punjab Frontier pic.twitter.com/2RPeIEUiYV
— ANI (@ANI) May 19, 2023