സംഗറെഡ്ഡി ജില്ലയിലെ കുടിയേറ്റ തൊഴിലാളികളുടെ ഉന്നമനത്തിനായി OPPO ഇന്ത്യയും തെലങ്കാന സോഷ്യൽ ഇംപാക്റ്റ് ഗ്രൂപ്പും (T-SIG) കൈകോർക്കുന്നു

പ്രമുഖ ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ OPPO, തെലങ്കാനയിൽ ഹൈദരാബാദിലെ സംഗറെഡ്ഡി ജില്ലയിലെ ഒഡിയ കുടിയേറ്റ തൊഴിലാളികളുടെ ജീവിത പരിവർത്തനം ലക്ഷ്യമിടുന്ന UDAAN പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി T-SIG (തെലങ്കാന സോഷ്യൽ ഇംപാക്റ്റ് ഗ്രൂപ്പ്) യുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. തൊഴിലാളികളുടെ ആരോഗ്യം, പോഷകാഹാരം, കുട്ടികളുടെ വിദ്യാഭ്യാസം, വേതനം, ജീവിത സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ അവരുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തി അവരെ ശാക്തീകരിക്കാൻ UDAAN ശ്രമിക്കുന്നു. ഈ സംരംഭത്തിന്റെ സ്പോൺസർ എന്ന നിലയിൽ, OPPO, T-SIG & Aide et Action (NGO) യുമായി ചേർന്ന് സംഗറെഡ്ഡി ജില്ലയിൽ ആറ് മാസത്തേക്ക് (2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ) താമസിക്കുന്ന 2500-ലധികം കുടിയേറ്റ തൊഴിലാളികളുടെയും 400 കുട്ടികളുടെയും ജീവിതത്തെ മികച്ച രീതിയിൽ സ്വാധീനിക്കും.

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സമഗ്രമായ സമീപനം സ്വീകരിക്കുന്നതിലൂടെ, OPPO, T-SIG എന്നിവർ വിവിധ തലങ്ങളിൽ കൈകോർത്ത് പ്രവർത്തിക്കും. ഇഷ്ടിക ചൂളകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും തൊഴിലാളികളുടെ പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിയുന്നതിനുമായി സർവേകൾ നടത്തുന്നത് പദ്ധതിയിൽ ഉൾപ്പെടും. ജില്ലാ കലക്‌ട്രേറ്റ്, തൊഴിൽ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ്, പ്രാഥമികാരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, സംഗറെഡ്ഡി ജില്ലാ പോലീസ് എന്നിങ്ങനെ ഏഴ് സർക്കാർ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതായിരിക്കും UDAAN പദ്ധതി. സംരംഭങ്ങളും അവകാശങ്ങളും വിജയകരമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ അവർ ഒത്തുചേരും. ടിഎസ് ഗവൺമെന്റിന്റെ വ്യവസായ, വാണിജ്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. ജയേഷ് രഞ്ജൻ ഐഎഎസിന്റെ സമർത്ഥമായ നേതൃത്വത്തിൽ T-SIG മുഴുവൻ പ്രക്രിയയും നിയന്ത്രിക്കും.
“സംഗറെഡ്ഡി ജില്ലയിലെ UDAAN കുടിയേറ്റ തൊഴിലാളി പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി T-SIG-യുമായി OPPO-യുടെ സഹകരണം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 'മനുഷ്യരാശിക്കുള്ള സാങ്കേതികവിദ്യ, ലോകത്തോടുള്ള ദയ' എന്ന തത്ത്വചിന്തയുമായി OPPO ശക്തമായി നിലകൊള്ളുന്നതിനാൽ, ഈ പങ്കാളിത്തം ഞങ്ങളുടെ വർത്തമാനകാല CSR ദൗത്യയാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. T-SIG-യുമായി സഹകരിക്കുന്നതിലൂടെ, 2500-ലധികം കുടിയേറ്റ തൊഴിലാളികളെ ശാക്തീകരിക്കുന്നതിലും ആരോഗ്യം, വിദ്യാഭ്യാസം, വേതനം, ജീവിത സാഹചര്യങ്ങൾ തുടങ്ങിയ നിർണായക വശങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ ജീവിതത്തിൽ അർത്ഥവത്തായ സ്വാധീനം സൃഷ്ടിക്കുന്നതിലും ഞങ്ങൾ അഭിമാനിക്കുന്നു. ഈ സഹകരണം ഇന്ത്യയിൽ സാമൂഹിക മാറ്റത്തിലേക്കും സുസ്ഥിര വികസനത്തിലേക്കും നയിക്കുന്നതിനുള്ള OPPO യുടെ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ്, മതോടൊപ്പം സംഗറെഡ്ഡി ജില്ലയിലുടനീളം സമൂഹത്ത്യിൽ മികച്ചതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു സ്വാധീനം സൃഷ്ടിക്കാനും ഞങ്ങൾ തീരുമാനിച്ചു.” പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, OPPO ഇന്ത്യയുടെ VPയും R&D ഹെഡുമായ തസ്ലീം ആരിഫ് പറഞ്ഞു.
“T-SIG-യും ഒപ്പോയും തമ്മിലുള്ള ഈ സിഎസ്‌ആർ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെ”ന്ന് വ്യവസായ & വാണിജ്യ, ഐടി, ഇ&സി പ്രിൻസിപ്പൽ സെക്രട്ടറി, ശ്രീ ജയേഷ് രഞ്ജൻ ഐഎഎസ് ലോഞ്ചിംഗ് വേളയിൽ സംസാരിക്കവെ പറഞ്ഞു. “ലോകത്തെ മുൻനിര സ്മാർട്ട് ഡിവൈസ് നിർമ്മാതാക്കളും പരിഷ്‌കർത്താക്കളും എന്ന നിലയിൽ, ഈ സംരംഭത്തിലൂടെ, തെലങ്കാനയിലെ അവരുടെ യാത്രയിൽ ആയിരക്കണക്കിന് ഇഷ്ടിക ചൂള തൊഴിലാളികളെ ശാക്തീകരിക്കുകയാണ് OPPO. പദ്ധതിയുടെ പുരോഗതിക്കൊപ്പം പങ്കാളിത്തം ശക്തിപ്പെടുത്താനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” അദ്ദേഹം കൂട്ടി ച്ചേർത്തു.
സംരംഭത്തിന്റെ ഭാഗമായി, എല്ലാ തൊഴിലാളികളും രജിസ്റ്റർ ചെയ്യപ്പെടുന്നതിനാൽ അവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പൊതുവിതരണ സംവിധാനം (പിഡിഎസ്) വഴി സബ്‌സിഡിയുള്ള അരി ലഭിക്കുന്നതിനും അവർ അർഹരാകും. തൊഴിലാളികളുടെ 400-ലധികം കുട്ടികളെ റെഗുലർ ഒഡിയ മീഡിയം സ്‌കൂളുകളിൽ ചേർക്കും, ബാലവേല ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ആരോഗ്യ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും നടത്തും, കൂടാതെ 1200 സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ 2500 ഓളം കുടിയേറ്റക്കാർക്ക് പ്രയോജനം ലഭിക്കുന്ന മികച്ച പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇഷ്ടിക ചൂള ഉടമകളെ ബോധവൽക്കരിക്കും. ഡിപ്പാർട്ട്‌മെന്റുകൾ തമ്മിലുള്ള തുടർച്ചയായ മീറ്റിംഗുകൾ മികച്ച ഏകോപനത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യ-സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലൂടെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യും.
അടുത്തിടെ, ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി, സംരംഭകത്വ ഇക്കോസിസ്റ്റത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ ഏജൻസിയായ ആന്ധ്രാപ്രദേശ് ഇന്നൊവേഷൻ സൊസൈറ്റിയുമായി (APIS) OPPO ഒരു ധാരണാപത്രം ഒപ്പുവച്ചു. കൂടാതെ, നവീകരണത്തിലൂടെ സാമൂഹിക സുസ്ഥിരത പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിൽ ചേരുന്നതിന് യുവ സാമൂഹിക സംരംഭകരെ ഉൾപ്പെടുത്തുന്നതിനായി UNDP (യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം) യുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പങ്കാളിത്തത്തിൽ OPPO പ്രവേസിക്കുകയും ചെയ്യുകയുണ്ടായി.