ഓപ്പറേഷൻ കാവേരി; 328 പ്രവാസികൾ കൂടി ഇന്ത്യയിലെത്തി
May 3, 2023, 07:06 IST

ന്യൂഡൽഹി: അഭ്യന്തര യുദ്ധം മൂലം സംഘർഷഭരിതമായ സുഡാനിൽ കുടുങ്ങിയപ്പോയ പ്രവാസികളെ രക്ഷപ്പെടുത്തുന്ന 'ഓപ്പറേഷൻ കാവേരി'യിലെ 19-ാം ബാച്ച് ഇന്ത്യയിലെത്തി.
328 പ്രവാസികളെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. പോർട്ട് സുഡാനിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയ പ്രവാസികളാണ് വിമാനത്തിലുണ്ടായിരുന്നത്.
'ഓപ്പറേഷൻ കാവേരി'യുടെ ഭാഗമായി 3,000 ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
