ഓപ്പറേഷന് കാവേരി; 231 പേര് കൂടി അഹമ്മദാബാദിലെത്തി
Tue, 2 May 2023

അഹമ്മദാബാദ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നുള്ള രക്ഷാദൗത്യം തുടരുന്നു. ഓപ്പറേഷന് കാവേരിയിലൂടെ ജിദ്ദയില്‍ നിന്നുള്ള പതിനേഴാം സംഘവും ഇന്ത്യയിലെത്തി. 231 പേരടങ്ങുന്ന സംഘം അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി. 3100 പേരാണ് സുഡാനില്‍ നിന്നുള്ള രക്ഷാദൗത്യത്തിനുവേണ്ടി തയാറാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ മൂവായിരത്തോളം പേരെ ഇതുവരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.