Times Kerala

 ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി അ​വ​സാ​നി​പ്പി​ച്ചു

 
ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി അ​വ​സാ​നി​പ്പി​ച്ചു
ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ​നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം "ഓ​പ്പ​റേ​ഷ​ൻ കാ​വേ​രി' ഇ​ന്ത്യ അ​വ​സാ​നി​പ്പി​ച്ചു. 3,862 പേ​രെ ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.  ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 25-നാ​ണ് സു​ഡാ​നി​ലെ ര​ക്ഷാ​ദൗ​ത്യം ആ​രം​ഭി​ച്ച​ത്. ശ്രീ​ല​ങ്ക, നേ​പ്പാ​ള്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ​യും ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി​യി​ലൂ​ടെ ഒ​ഴി​പ്പി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

 സു​ഡാ​നി​ല്‍ കു​ടു​ങ്ങി​യ​വ​രെ ആ​ദ്യം പോ​ര്‍​ട്ട് സു​ഡാ​നി​ല്‍ കൊ​ണ്ടു​വ​ന്ന് അ​വി​ടെ ​നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി​ച്ച​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.  ജി​ദ്ദ കൂ​ടാ​തെ സൗ​ത്ത് സു​ഡാ​ന്‍, ഈ​ജി​പ്ത്, ചാ​ഡ്, ജി​ബൂ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ആ​ളു​ക​ളെ മാ​റ്റി​യ​ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.  
 

Related Topics

Share this story