Times Kerala

ആദ്യരാത്രിയിൽ വരൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി; കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

 
അമിത ശബ്ദത്തിൽ ഡിജെ; വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു

വിവാഹദിവസം രാത്രിയിൽ വീട്ടിൽനിന്ന് മുങ്ങിയ വരനെ ഒടുവിൽ കണ്ടെത്തുന്നത് മൂന്നു ദിവസം കഴിഞ്ഞ്. ബിഹാറിലെ മുസാഫർപൂരിലാണ് വിചിത്രമായ സംഭവം. നവവധുവിനെയും മൊത്തം കുടുംബത്തെയും ആകെ ആശങ്കയിലാക്കിയായിരുന്നു വിവാഹദിവസം രാത്രി വരൻ മുങ്ങുന്നത്. 

ബിഹാറിലെ ഷഹബാസ്പൂർ ഗ്രാമത്തിൽ നിന്നുള്ള ആദിത്യ ഷാഹി എന്ന യുവാവിനെയാണ് വിവാഹദിവസം രാത്രി കാണാതായത്. യുവാവിന്റെ കുടുംബം പൊലീസ് സ്റ്റേഷനിൽ ഇയാളെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകി. യുവാവിന്റെ ഫോൺ രണ്ട് ദിവസം സ്വിച്ചോഫ് ആയിരുന്നു. ആ സമയത്ത് ഇയാൾ പാറ്റ്നയിലും ദനാപൂരിലും എത്തി എന്നാണ് പറയുന്നത്. രണ്ട് ദിവസത്തിന് ശേഷം യുവാവ് തന്റെ ഫോൺ ഓൺ ചെയ്തു. ആ സമയത്ത് പൊലീസ് യുവാവിന്റെ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്ത് പിടിക്കുകയായിരുന്നു. മൂന്നാം ദിവസം രാത്രിയാണ് യുവാവ് ഫോൺ ചെയ്തത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടാതെ ഇയാൾ അക്കൗണ്ടിൽ നിന്നും 50,000 രൂപയും പിൻവലിച്ചിരുന്നു. എന്നാൽ, വിവാഹദിവസം രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിന് പിന്നിലെ കാരണം യുവാവ് വെളിപ്പെടുത്തിയിട്ടില്ല. 
 

Related Topics

Share this story