Times Kerala

 ദേശീയ വനിതാദിനത്തിൽ സ്മരിക്കാം ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിനെ

 
 ദേശീയ വനിതാദിനത്തിൽ സ്മരിക്കാം ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിനെ
ഭാരത കോകിലം(ഇന്ത്യയുടെ വാനമ്പാടി) എന്ന പേരിലറിയപ്പെട്ട സരോജിനി നായിഡുവിന് കവിത്വത്തിനപ്പുറം കരുത്തുറ്റ നിലപാടും തീരുമാനങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി 13 എന്നത്  സ്വാതന്ത്യ സമര സേനാനിയും കവയിത്രിയുമായ സരോജിനി നായിഡുവിനെ സ്മരിക്കാൻ മാത്രമുള്ളതല്ല കാലങ്ങൾക്കപ്പുറം നിന്നുകൊണ്ട് അവർ പകർന്നുതന്ന ശക്തിയെ ഓരോരുത്തരുടേയും മനസ്സിൽ ഉറപ്പിക്കാൻ കൂടിയാണ്. അതിനാണ് രാജ്യം ഈ ദിവസം ദേശീയ വനിതാ ദിനമായി ആചരിക്കുന്നത്.   ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യത്തെ ഇന്ത്യൻ വനിതാ പ്രസിഡൻറായിരുന്നു സരോജിനി നായിഡു. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച്, ഗാന്ധിജിയാണ് 'ഭാരതകോകിലം' എന്ന പേര് നല്കിയത്. സ്ത്രീമുന്നേറ്റവും സാമൂഹത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കലുമാണ് പ്രധാനമായും വനിതാ ദിനാഘോഷങ്ങളുടെ പ്രധാന ഉദ്ദേശം. എല്ലാം മേഖലകളിലേക്കും സ്ത്രീകൾ കൂടുതലായി കടന്നു വരേണ്ട സമയമായി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾക്കു മുമ്പേ സരോജിനി നായിഡുവിന് കഴിഞ്ഞത് ഇന്ന് ഓരോ ഭാരതീയ വനിതയ്ക്കും സാധിക്കണം എന്നാണ് ഈ ദിനത്തിൽ ചിന്തിച്ചുറപ്പിക്കേണ്ടത്. 

Related Topics

Share this story