Times Kerala

 കെജ്രിവാളിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; അമിത് ഷായുടെ വിമര്‍ശനങ്ങള്‍ തള്ളി സുപ്രിംകോടതി

 
 കെജ്രിവാളിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; അമിത് ഷായുടെ വിമര്‍ശനങ്ങള്‍ തള്ളി സുപ്രിംകോടതി
 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പ്രത്യേക പരിഗണന നല്‍കിയെന്ന വാദം നിഷേധിച്ച് സുപ്രിംകോടതി. മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്നും കോടതി പറഞ്ഞു. കോടതി വിധിയെ വിമര്‍ശിക്കുന്നതും വിലയിരുത്തുന്നതും സ്വാഗതം ചെയ്യുന്നുവെന്ന് സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് പറഞ്ഞു.   കോടതിയില്‍ കെജ്രിവാളിന് പ്രത്യേക പരിഗണന ലഭിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.  

വിധിക്കെതിരായ വിമര്‍ശനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതിലേക്ക് കടക്കില്ല. ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള കാരണങ്ങള്‍ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങള്‍ ആര്‍ക്കും ഒരു പ്രത്യേക പരിഗണനയും നല്‍കിയിട്ടില്ല’. ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

 

Related Topics

Share this story