Times Kerala

 മോദിയുടെ സത്യപ്രതിജ്ഞക്കില്ല; വീട്ടിലിരുന്ന് ഇന്ത്യ-പാകിസ്താൻ കളി കാണുമെന്ന് ശശി തരൂർ

 
 മോദിയുടെ സത്യപ്രതിജ്ഞക്കില്ല; വീട്ടിലിരുന്ന് ഇന്ത്യ-പാകിസ്താൻ കളി കാണുമെന്ന് ശശി തരൂർ
 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയാണ്.  ഇന്ത്യയിലെ പ്രതിപക്ഷ നേതൃനിരയിലെ പല പ്രമുഖരേയും ചടങ്ങിനായി ക്ഷണിച്ചിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷം വിമർശനവും ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം എം.പി ശശി തരൂർ.

ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അതിനാൽ താൻ വീട്ടിലിരുന്ന് ഇന്ത്യ പാകിസ്താൻ മത്സരം കാണുമെന്നുമായിരുന്നു ശശിതരൂരിന്റെ പ്രതികരണം. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്.  അയൽ രാജ്യങ്ങളിലെ രാഷ്ട്രതലവൻമാരെ സത്യപ്രതിജ്ഞ ചടങ്ങിനായി ക്ഷണിക്കുന്നത് നല്ലകാര്യമാണ്. എന്നാൽ, പാകിസ്താനെ ക്ഷണിക്കാത്തതിലൂടെ അദ്ദേഹം മറ്റൊരു സന്ദേശമാണ് നൽകുന്നതെന്നും തരൂർ പറഞ്ഞു. വിവാദങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡന്റ് വരുന്നതും നല്ലകാര്യമാണെന്ന് തരൂർപറഞ്ഞു. മോദിയും മാലിദ്വീപ് പ്രസിഡന്റും തമ്മിൽ ചർച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവിഭാഗങ്ങൾക്കും കൂടിക്കാഴ്ച ഗുണകരമാവുമെന്നും പ്രതീക്ഷിക്കുന്നതായും തരൂർ കൂട്ടിച്ചേർത്തു.
 

Related Topics

Share this story