Times Kerala

ഭക്ഷണവും കുടിവെള്ളവും ഇല്ല; മണിപ്പുരില്‍ മലയാളികള്‍ ദുരിതത്തില്‍

 
ഭക്ഷണവും കുടിവെള്ളവും ഇല്ല; മണിപ്പുരില്‍ മലയാളികള്‍ ദുരിതത്തില്‍
ന്യൂഡൽഹി: കലാപം നടക്കുന്ന മണിപ്പുരില്‍ മലയാളികള്‍ ദുരിതത്തില്‍. കടകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണവും ലഭിക്കുന്നില്ല. കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും പരാതിയുണ്ട്. നാട്ടിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് നോര്‍ക്ക ഉറപ്പു നല്‍കുന്നില്ലെന്ന് മലയാളികള്‍ പറയുന്നു. ഇംഫാൽ സർവകലാശാലയിൽ പഠിക്കുന്ന 9 മലയാളി വിദ്യാർഥികളെ കൊൽക്കത്ത വഴി ബെംഗളൂരുവിലേക്കും തുടർന്ന് കേരളത്തിലേക്കും കൊണ്ടുവരാനുള്ള നീക്കം നോർക്ക നടത്തുന്നുണ്ട്. എന്നാല്‍, വിദ്യാർഥികള്‍ അല്ലാത്ത, കുടുംബവുമായി താമസിക്കുന്നവരുടെ നാട്ടിലേക്കുള്ള മടക്കം സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുകയാണ്. പലരെയും നാട്ടിലെത്തിക്കാമെന്ന് നോർക്ക പറയുന്നുണ്ടെങ്കിലും എപ്പോള്‍, എങ്ങനെ എന്നതുസംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. സൈനിക, അർധസൈനിക വിഭാഗങ്ങളുടെ ഇടപെടലിനെ തുടർന്ന് നിലവിൽ മണിപ്പുർ ഏറെക്കുറെ ശാന്തമാണ്. കർഫ്യൂവിന് ചെറിയ ഇളവ് നൽകിയിട്ടുണ്ട്.

Related Topics

Share this story