Times Kerala

 നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ നിതീഷും നായിഡുവും കേന്ദ്രത്തെ ഉപദേശിക്കണം: എം കെ സ്റ്റാലിന്‍

 
 കിറ്റിനൊപ്പം ആയിരം രൂപയും; സ്റ്റാലിന്‍ സര്‍ക്കാരിന്റെ പൊങ്കല്‍ സമ്മാനം
 ചെന്നൈ: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. നിയുക്ത ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് സ്റ്റാലിൻ ഈ വിഷയം ഉന്നയിച്ചത്. പ്രവേശന പരീക്ഷാ നടത്തിപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്ന സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യ ആവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയവും പാസാക്കി.

Related Topics

Share this story