Times Kerala

ബിഹാറിൽ വിശ്വാസവോട്ട് നേടി നിതീഷ് കുമാർ

 
ക​ർ​ണാ​ട​ക​യി​ലെ വി​ജ​യം; കോ​ൺ​ഗ്ര​സി​നെ അ​ഭി​ന​ന്ദി​ച്ച് നി​തീ​ഷ് കു​മാ​ർ

പട്ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വിശ്വാസവോട്ടെടുപ്പ് നടത്തി. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി ആർ.ജെ.ഡിയുടെ മൂന്ന് എം.എൽ.എമാരും നിതീഷിനൊപ്പം ചേർന്നു. വിശ്വാസ വോട്ടെടുപ്പിൽ 129 എം.എൽ.എമാരുടെ പിന്തുണയാണ് നിതീഷിന് കിട്ടിയത്. ആർ.ജെ.ഡിയുടെ ചേതൻ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവർ മറുകണ്ടം ചാടി. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് ആർ.ജെ.ഡി. കോൺഗ്രസ്, ഇടത് എം.എൽ.എമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സ്പീക്കർക്കെതിരെ നടന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകൾക്കാണ് പാസായത്. മഹാസഖ്യ സർക്കാരിലെ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി സ്ഥാനം രാജിവെക്കാൻ തയാറാകാതിരുന്നതിനാലാണ് ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടിവന്നത്. വിശ്വാസവോട്ടെടുപ്പിനെ തുടർന്ന് ഇരുപക്ഷത്തെയും എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.

Related Topics

Share this story