എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിയുന്നു; അപ്രതീക്ഷിത പ്രഖ്യാപനവുമായി ശരദ് പവാര്‍
Tue, 2 May 2023

മുംബൈ: എന്‍സിപി ദേശീയ അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് മുതിര്‍ന്ന നേതാവ് ശരദ് പവാര്‍. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ല. എന്നാല്‍ പൊതുരംഗത്ത് പ്രവര്‍ത്തനം തുടരുമെന്നും പവാര്‍ അറിയിച്ചു. ആത്മകഥാ പ്രകാശന ചടങ്ങില്‍ വച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു പവാറിന്‍റെ പ്രഖ്യാപനം. മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി സഖ്യം രൂപീകരിച്ചതില്‍ ഉള്‍പ്പെടെ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ശരദ് പവാര്‍.