എന്‍സിപി നേതൃയോഗം ഇന്ന്; സുപ്രിയ വര്‍ക്കിംഗ് പ്രസിഡന്റ് ആയേക്കും
May 5, 2023, 11:34 IST

മുംബൈ: എന്‍സിപി യുടെ നിര്‍ണായക നേതൃയോഗം ഇന്ന്. മുംബൈയിലെ വൈ.ബി. ശരദ് പവാര്‍ അധ്യക്ഷ പദവിയില്‍ നിന്ന് രാജി പിന്‍വലിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പാകും പ്രധാന അജണ്ട. പവാറിന്റെ മകളും ലോക് സഭാംഗവുമായ സുപ്രിയ സുലേ എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ആകാനാണ് സാധ്യത. അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് സുപ്രിയയെ പാര്‍ട്ടി അധ്യക്ഷയാക്കിയേക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും സുപ്രിയയ്ക്കാണുള്ളത്. ചവാന് ഹാളില്‍ ആണ് യോഗം നടക്കുക.