Times Kerala

 പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്രമോദി; ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലിൽ 

 
 പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്രമോദി; ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലിൽ 
 തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റു. പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലിലായിരുന്നു. കിസാൻനിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ള ഫയലായിരുന്നു ഇത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി കർഷകർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.അതേസമയം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് യോഗം ഉടൻ ചേരുമെന്നാണ് സൂചന. പാർലമെൻ്റ് സമ്മേളനം വിളിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് ക്യാബിനറ്റ് ഔദ്യോഗികമായി അഭ്യർഥിച്ചേക്കും. 72 അംഗ കേന്ദ്രമന്ത്രിസഭ ഞായറാഴ്ച്‌ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.

Related Topics

Share this story