നരേന്ദ്ര മോദി തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: കെ.സി.വേണുഗോപാൽ

നരേന്ദ്ര മോദി തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: കെ.സി.വേണുഗോപാൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്‍റെ ശ്രമം അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അദാനി-മോദി ബന്ധം തെളിവു സഹിതം പാർലമെന്‍റിൽ രാഹുൽ ഉന്നയിച്ചു. ഇതിനു പിന്നാലെയാണ് രാഹുലിനെ വേട്ടയാടാൻ കേന്ദ്രത്തിന്‍റെ നീക്കമെന്നും വേണുഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് ഓർത്തുകൊള്ളണം.  അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോദിക്ക് വേദനിച്ചു. പിന്നാലെ രാഹുലിനെ ഭയപ്പെടുത്താനാണ് മോദി ഭരണകൂടത്തിന്‍റെ ശ്രമം. കേന്ദ്ര നീക്കത്തിനെതിരേ കോൺഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Share this story