Times Kerala

 നരേന്ദ്രമോദി ഇന്ന് കർണാടകയിൽ

 
modi
പ്രീപോൾ സർവ്വേകൾ മാറിമറിയവേ രണ്ട് ദിവസത്തെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിലെത്തും. റോഡ് ഷോകളും റാലികളുമടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്.

പുറത്തു വന്ന നാല് സർവ്വേകളിൽ മൂന്നും ബിജെപിക്കെതിരാണ്. വരും ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാരടക്കം താരപ്രചാരകരെ കളത്തിലിറക്കി സാഹചര്യം അനുകൂലമാക്കാനും നീക്കമുണ്ട്. 

പ്രധാനമന്ത്രിയെ മുൻനിർത്തി അധികാരമുറപ്പിക്കാനാണ് ബിജെപി ക്യാമ്പിന്റെ നീക്കം.  ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സീ ന്യൂസ് സർവ്വേ നരേന്ദ്രമോദി ഗെയിം ചെയ്ഞ്ചറാകുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. 

Related Topics

Share this story