Times Kerala

മുംബൈയിൽ പ​ര​സ്യ ബോ​ർ​ഡ് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​കടം: മ​ര​ണ​സം​ഖ്യ 14 ആ​യി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു 

 
billiboard
മും​ബൈ: കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് ത​ക​ര്‍​ന്നു​വീ​ണ് മുംബൈയിൽ മരണപ്പെട്ടവരുടെ എ​ണ്ണം 14 ആ​യി. 74 പേർക്ക് പരിക്കേറ്റതായാണ് വിവരം. ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ അവസ്ഥ ഗുരുതരമാണ്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യിലും പൊ​ടി​ക്കാറ്റിലും ഘാ​ട്‌​കോ​പ്പ​റി​ല്‍ സ്ഥാ​പി​ച്ച കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് പെ​ട്രോ​ള്‍ പ​മ്പി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കാ​റു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യി​ലേ​ക്ക് പ​ര​സ്യ ബോ​ര്‍​ഡി​ന്‍റെ ഇ​രു​മ്പ് കാ​ലു​ക​ള്‍ തുളച്ചുകയറുകയും ചെയ്തു. സർക്കാർ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പന്ത് നഗർ പോലീസ് സംഭവത്തിൽ പരസ്യ കമ്പനി ഉടമകൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു. അനധികൃതമായാണ് അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ്‌ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതാണ് കാരണം. അധികൃതർ അറിയിച്ചത് നഗരത്തിലെ റെയിൽ – റോഡ് ഗതാഗതം പുനസ്ഥാപിച്ചതായാണ്. ഇന്നും മുംബൈയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 

Related Topics

Share this story