Times Kerala

മുംബൈ പരസ്യബോര്‍ഡ് ദുരന്തം: പരസ്യക്കമ്പനി ഡയറക്ടറെ അറസ്റ്റ് ചെയ്തു 

 
മുംബൈ പരസ്യബോര്‍ഡ് ദുരന്തം: പരസ്യക്കമ്പനി ഡയറക്ടറെ അറസ്റ്റ് ചെയ്തു
മുംബൈ: 16 പേർ മരണത്തിന് കാരണമായ മുംബൈ പരസ്യ ബോർഡ് ദുരന്തത്തിൽ ബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടർ ഭാവേഷ് ഭിൻഡേ അറസ്റ്റിൽ. അപകടം നടന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം രാജസ്ഥാനിലെ ഉദയ്പൂരില്‍നിന്നാണ് ഇയാളെ പിടിയിലാക്കിയത്. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍, ഘാട്‌കോപ്പറില്‍ സ്ഥാപിച്ചിരുന്ന 100 അടിയുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് നിലംപതിക്കുകയായിരുന്നു .
ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ ഏജന്‍സിയാണ് പരസ്യ ബോര്‍ഡ് വെച്ചത്. പരസ്യബോര്‍ഡ് അനധികൃതമായാണ് സ്ഥാപിച്ചിരുന്നത്. പന്ത്‌നഗറിലെ ബി പി സി എല്‍ പെട്രോള്‍ പമ്പിനു സമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം നടന്നത്. 

Related Topics

Share this story