Times Kerala

മൃ​ദം​ഗ വി​ദ്വാ​ൻ കാ​രൈ​ക്കു​ടി ആ​ർ. മ​ണി അ​ന്ത​രി​ച്ചു

 
മൃ​ദം​ഗ വി​ദ്വാ​ൻ കാ​രൈ​ക്കു​ടി ആ​ർ. മ​ണി അ​ന്ത​രി​ച്ചു
ചെ​ന്നൈ: വി​ഖ്യാ​ത മൃ​ദം​ഗ വി​ദ്വാൻ കാ​രൈ​ക്കു​ടി ആ​ർ. മ​ണി അ​ന്ത​രി​ച്ചു. 77-വയസായിരുന്നു. വ്യാ​ഴാ​ഴ്ച ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ര​നൂ​റ്റാ​ണ്ടോ​ളം ക​ർ​ണാ​ട​ക സം​ഗീ​ത​ലോ​ക​ത്ത് നി​റ​ഞ്ഞു​ നി​ന്ന അ​തു​ല്യ​പ്ര​തി​ഭ​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ശി​ഷ്യ​രു​ണ്ട്.

കാ​രൈ​ക്കു​ടി മ​ണി ബാ​ണി (ശൈ​ലി) എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്വ​ന്ത​മാ​യ ശൈ​ലി രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്തു. ല​യ​മ​ണി ല​യം എ​ന്ന പേ​രി​ല്‍ ലോ​കം മു​ഴു​വ​ന്‍ പ്ര​ചാ​ര​ത്തി​ലു​ള്ള സം​ഗീ​ത മാ​ഗ​സി​ന്‍റെ ചീ​ഫ്‌ എ​ഡി​റ്റ​റാ​ണ്.

എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി, ഡി.​കെ. പ​ട്ട​മ്മാ​ള്‍, എം.​എ​ൽ. വ​സ​ന്ത​കു​മാ​രി, മ​ധു​രൈ സോ​മു, ടി.​എം. ത്യാ​ഗ​രാ​ജ​ൻ, ഡി.​കെ. ജ​യ​രാ​മ​ൻ, ലാ​ൽ​ഗു​ഡി ജ​യ​രാ​മ​ൻ തു​ട​ങ്ങി മു​ൻ​കാ​ല വി​ഖ്യാ​ത സം​ഗീ​ത​ജ്ഞ​ർ​ക്കൊ​പ്പ​വും ഇ​ക്കാ​ല​ത്തെ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​യ സ​ഞ്ജ​യ് സു​ബ്ര​ഹ്മ​ണ്യ​ൻ, ടി.​എം. കൃ​ഷ്ണ എ​ന്നി​വ​ർ​ക്കും അ​ദ്ദേ​ഹം മൃ​ദം​ഗം വാ​യി​ച്ചി​ട്ടു​ണ്ട്. 

Related Topics

Share this story