Times Kerala

മോഹന്‍ ചരണ്‍ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു 

 
മോഹന്‍ ചരണ്‍ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു
നാലു തവണ എംഎല്‍എയായ മോഹന്‍ ചരണ്‍ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തു. കെവി സിംഗ്ഡിയോ, പ്രവാതി പാരിത എന്നിവര്‍ ഒഡിഷയുടെ ഉപമുഖ്യമന്ത്രിമാരാകും.
കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് മുഖ്യമന്ത്രിയായി മാജിയുടെ പേര് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിയോഞ്ചര്‍ മണ്ഡലത്തില്‍ നിന്നും ബിജു ജനദാതളിന്റെ മിനാ മാജിയെ 11,577 വോട്ടിന് തോല്‍പ്പിച്ചിരുന്നു ഇദ്ദേഹം.

Related Topics

Share this story