സിഡ്നിയിലെ മോദി ഷോ; ചാർട്ടേഡ് വിമാനത്തിൽ നൃത്തം ചെയ്ത് ഇന്ത്യക്കാർ
Tue, 23 May 2023

സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ ഇന്ത്യക്കാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയത് വൈറലാകുന്നു. മെൽബണിൽ നിന്ന് സിഡ്നിയിലേക്ക് 170 ഇന്ത്യക്കാരാണ് 'മോദി എയർവേസ്' എന്ന് പേരിട്ട ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. ഇന്ത്യൻ ഓസ്ട്രേലിയൻ ഡയസ്പോറ ഫൗണ്ടേഷന്‍റെ (ഐഎഡിഎഫ്) അംഗങ്ങൾ ത്രിവർണ പ്രമേയമുള്ള തലപ്പാവ് ധരിച്ചും ദേശീയ പതാകകൾ വീശിയും നൃത്തം ചെയ്തുമാണ് മെൽബണിൽ നിന്ന് സിഡ്നിയിലേക്കുള്ള യാത്ര ആഘോഷമാക്കിയത്.
അതേസമയം, ജപ്പാന്‍, പാപ്പുവ ന്യൂഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഓസ്ട്രേലിയയിൽ എത്തിയത്. സിഡ്നിയില്‍ വിമാനം ഇറങ്ങിയ മോദിക്ക് ഇന്ത്യന്‍ സമൂഹം ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. സിഡ്നിയിലെ ക്യുഡോസ് ബാങ്ക് അരീന സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും പരിപാടിയില്‍ പങ്കെടുക്കും.