Times Kerala

സ്‌പൈസ് ജെറ്റിൽ കൂട്ട പിരിച്ചുവിടൽ: 1,400 ജീവനക്കാരെ പിരിച്ചുവിടുന്നു 

 
സ്‌പൈസ് ജെറ്റിൽ കൂട്ട പിരിച്ചുവിടൽ: 1,400 ജീവനക്കാരെ പിരിച്ചുവിടുന്നു 

സാമ്പത്തിക ബാധ്യത കാരണം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി സ്‌പൈസ്‌ജെറ്റ് എയർലൈൻസ്. ചെലവ് ചുരുക്കൽ നടപടിയോടനുബന്ധിച്ച് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടും. നിലവിൽ എയർലൈൻസിൽ 9,000 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 1400 പേർക്ക് ജോലി നഷ്ടമായേക്കുമെന്നാണ് വിവരം.

ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാതെ സ്‌പൈസ്‌ജെറ്റ് നട്ടംതിരിയുകയാണ്. ജനുവരി മാസത്തെ ശമ്പളം പലർക്കും ഇതുവരെ നൽകിയിട്ടില്ല. ശമ്പളം നൽകുന്നതിനായി മാത്രം പ്രതിമാസം 60 കോടിയോളം ആവശ്യമായി വരും. പ്രതിസന്ധി മറികടക്കാൻ കൂട്ട പിരിച്ചുവിടലല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നാണ് വിമാന കമ്പനിയുടെ വാദം.

ചെലവ് കുറയ്ക്കാനും നിക്ഷേപകരെ ആകർഷിക്കാനും 1,400 ജീവനക്കാരെ പിരിച്ചുവിടാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. 2,200 കോടി രൂപയുടെ മൂലധന നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. 

Related Topics

Share this story