Times Kerala

മൂന്ന് പതിറ്റാണ്ടിന്റെ പാർലമെന്റ് ജീവിതത്തിൽ നിന്നും വിരമിച്ച് മൻമോഹൻ സിങ്

 
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് വിരമിച്ച് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ മൻമോഹൻ സിങ്. 33 വർഷം നീണ്ടുനിന്ന മൻമോഹൻ യുഗത്തിനാണ് ഇവിടെ അന്ത്യം കുറിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ പ്രശസ്തനായ മൻമോഹൻ സിങ് റിസർവ്‌ ബാങ്ക്‌ ഗവർണർ, രാജ്യാന്തര നാണയനിധി അംഗം എന്നീ നിലകളിൽ നിന്നാണ് പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്.

1991 ഒക്ടോബറിൽ അസമിൽനിന്നുള്ള അംഗമായാണ് അദ്ദേഹം ആദ്യമായി രാജ്യസഭയിലെത്തിയത്. 2019 വരെ അസമിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിങ്. രാജസ്ഥാനിൽനിന്ന് അദ്ദേഹം  2019 ൽരാജ്യസഭയിലെത്തി. 1991 മുതൽ 1996 വരെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് 2004 മുതൽ 2014 വരെ പത്തു വർഷം അദ്ദേഹം പ്രധാനമന്ത്രിയായി.

Related Topics

Share this story