മണിപ്പൂര്‍ സംഘര്‍ഷം: മുന്നു പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കി, ആശങ്കയറിയിച്ച് സിബിസിഐ
May 6, 2023, 15:56 IST

ന്യൂഡൽഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). വ്യാപകമായി നടക്കുന്ന അക്രമങ്ങളിൽ മുന്നു പള്ളികളും നിരവധി വീടുകളും അക്രമികൾ അഗ്നിക്കിരയാക്കി. നിരവധി പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്തു. സംസ്ഥാനത്തെ സാഹചര്യം ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്നും സിബിസിഐ അറിയിച്ചു. വിഷയത്തില്‍ പോലീസ് ഇടപെട്ടത് വൈകിയാണെന്നും സിബിസിഐ വിമര്‍ശിച്ചു. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.