ബംഗാളില്‍ കേരള സ്റ്റോറി നിരോധിച്ച് മമതാ ബാനര്‍ജി
May 8, 2023, 19:17 IST

കോല്‍ക്കത്ത: വിവാദമായ 'കേരള സ്റ്റോറി' സിനിമയ്ക്ക് പശ്ചിമ ബംഗാളില്‍ നിരോധനം. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ചിത്രം ബംഗാള്‍ നിരോധിച്ചതായി അറിയിച്ചത്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് ചിത്രം നിരോധിക്കുന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു.
എന്താണ് കാഷ്മീർ ഫയലുകൾ. അത് ഒരു വിഭാഗത്തെ അപമാനിക്കാനാണ്. എന്താണ് കേരള കഥ?... ഇതൊരു വളച്ചൊടിച്ച കഥയാണ്. പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തീയറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചിരുന്നു.
